24 April 2024 Wednesday

എടപ്പാളിലെ സമ്പര്‍ക്ക പട്ടികയിലെ 2 പേര്‍ അടക്കം ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ് , രോഗം സ്ഥിരീകരിച്ചവരില്‍ ഗള്‍ഫില്‍ നിന്നെത്തിയ 3 നന്നംമുക്ക് സ്വദേശികളും

ckmnews


മലപ്പുറം:എടപ്പാളിലെ സമ്പര്‍ക്ക പട്ടികയിലെ 2 പേരും ഗള്‍ഫില്‍ നിന്നെത്തിയ ചങ്ങരംകുളം നന്നംമുക്ക് സ്വദേശികളായ മൂന്ന് പേരും അടക്കം ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മൂന്ന് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച എടപ്പാൾ ആശുപത്രിയിലെ ഡോക്ടറുമായി അടുത്തിടപഴകിയ ആശുപത്രി ജീവനക്കാരി മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിനി ( 36 ) , എടപ്പാൾ ശുകപുരം ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയനായ എടപ്പാൾ അയിലക്കാടുള്ള ഒരു വയസുകാരൻ , ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി അടുത്തിടപഴകിയ 56 വയസുകാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.ജൂൺ 18 ന് ഷാർജയിൽ നിന്നെത്തിയ ചങ്ങരംകുളം  നന്നംമുക്ക് സ്വദേശി ( 47 ) , ജൂൺ 27 ന് ദുബൈയിൽ നിന്ന് ഒരേ വിമാനത്തിലെത്തിയ എടപ്പാൾ അയിലക്കാട് സ്വദേശി ( 52 ) , കുടുംബാഗം കൂടിയായ 46 വയസുകാരി , ജൂൺ 18 ന് ദോഹയിൽ നിന്നെത്തിയ നന്നംമുക്ക് സ്വദേശി ( 24 ) , ജൂൺ 29 ന് ഷാർജയിൽ നിന്നെത്തിയ നന്നംമുക്ക് സ്വദേശി ( 33 ) എന്നിവരുൾപ്പടെ 35 പേർക്കാണ് ഇന്ന് രോഗബാധ