25 April 2024 Thursday

എസ് വൈ എസ്‌ സാന്ത്വനം :വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

ckmnews

എസ് വൈ എസ്‌ സാന്ത്വനം :വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു


ചങ്ങരംകുളം : എസ് വൈ എസ് എടപ്പാൾ സോൺ സാന്ത്വനം ഡയറക്ട്രേറ്റിനു കീഴിൽ വളണ്ടിയർ ട്രൈനിംങ്ങ് സംഘടിപ്പിച്ചു. പന്താവൂർ ഇശാദിൽ നടന്ന പരിശീലനത്തിന് ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എം ആർ രാജീവ് നേതൃത്വം നൽകി.

പ്രളയ - പ്രകൃതി ദുരന്തങ്ങൾ ,വാഹനപകടങ്ങൾ തുടങ്ങിയ അവസരങ്ങളിൽ പ്രാഥമികമായി ചെയ്യേണ്ട സുരക്ഷാ പ്രവർത്തനങ്ങളുടെ പരിശീലനങ്ങൾ നൽകി. പ്രൊ: അനീസ് ഹൈദരി ഉദ്ഘാടനം ചെയ്തു അബ്ദുൽ ഗഫൂർ അഹ്സനി ആധ്യക്ഷത വഹിച്ചു. പി പി നൗഫൽ സഅദി , കെ പി ഉമർ സഖാഫി , റഫീഖ് പെരുമുക്ക് , സി വി മുജീബ് സഖാഫി , അഷ്റഫ് അൽ ഹസനി പ്രസംഗിച്ചു.