28 March 2024 Thursday

ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കുക:സി.ഐ.ടി.യു

ckmnews

ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കുക:സി.ഐ.ടി.യു


ചങ്ങരംകുളം:ജനങ്ങളെ രക്ഷിക്കുക,രാഷ്ട്രത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി രാജ്യത്തെ ഐക്യട്രേഡ് യൂണിയൻ നേതൃത്വത്തിൽ മാർച്ച് 28, 29 തീയ്യതികളിലായി 48 മണിക്കൂർ നടക്കുന്ന പൊതുപണിമുടക്ക് നന്നംമുക്ക് പഞ്ചായത്ത് പരിധിയിൽ സമ്പൂർണ്ണ വിജയമാക്കാൻ അയിനിച്ചോട് സെൻ്ററിൽ നടന്ന സിഐടിയു നന്നംമുക്ക് പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു.പൊതുവാഹനങ്ങളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നതിനൊപ്പം തന്നെ പ്രൈവറ്റ് വാഹനങ്ങൾ നിരത്തിലിറക്കാതെ പൊതു ജനങ്ങൾ സഹകരിക്കുകയും കടകൾ, തൊഴിൽ കേന്ദ്രങ്ങൾ എന്നിവ അടച്ചും തൊഴിലാളികൾ,സർക്കാർ - അർദ്ധ സർക്കാർ ജീവനക്കാർ മറ്റു സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവർ പണിമുടക്കിൻ്റെ ഭാഗമാകണമെന്ന് കൺവെൻഷൻ നന്നംമുക്കിലെ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.സമരത്തിൻ്റെ ഭാഗമായി ഐക്യ ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മാർച്ച് 25 ന് മാന്തടം മുതൽ അയിനിച്ചോട് സെൻ്റർ വരെ കാൽനട പ്രചരണ ജാഥ നടത്തുന്നത് വിജയിപ്പിക്കുവാൻ തീരുമാനിച്ചു.കൺവെൻഷൻ എം.അജയഘോഷിൻ്റെ അധ്യക്ഷതയിൽ ടി. സത്യൻ ഉദ്ഘാടനം ചെയ്തു.വിവി.കുഞ്ഞുമുഹമ്മദ്, മിസ്രിയ എന്നിവർ സംസാരിച്ചു.കെ.കെ. സതീശൻ സ്വാഗതവും കെ.സുധീഷ് നന്ദിയും പറഞ്ഞു.