29 March 2024 Friday

നിലക്കൽ പമ്പ ബസ് ചാർജ് കുറക്കണം:അയ്യപ്പസേവാസംഘം

ckmnews

നിലക്കൽ പമ്പ ബസ് ചാർജ് കുറക്കണം:അയ്യപ്പസേവാസംഘം


ചങ്ങരംകുളം:ശബരിമലയിലേക്കുള്ള തീർത്ഥാടകർ നിലക്കലിൽ നിന്ന് പമ്പയിലേക്കും പമ്പയിൽ നിന്ന് നിലക്കലേക്കും കെ.എസ്.ആർ.ടി.സി ബസ്സിൻ്റെ ചാർജിൽ ഇളവ് വരുത്തണമെന്ന് അയ്യപ്പസേവാ സംഘം മലപ്പുറം ജില്ലാ  കമ്മറ്റി ചങ്ങരംകുളം ശ്രീശാസ്താ സ്കൂളിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.യോഗം അയ്യപ്പസേവാ സംഘം ജില്ലാ പ്രസിഡൻ്റ് ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി.മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു .കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു.ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ നായർ അനുഗ്രഹ പ്രഭാഷണം നടത്തി.സംസ്ഥന പൊതുയോഗ അംഗ ങ്ങളായ പി.ഗോപ, ആനന്ദൻ മൂക്കുതല,മിനി പമ്പ ശാഖാ പ്രസിഡൻ്റ് സനിൽ മങ്ങാട്ടിൽ,ടി.പി.കുമാരൻ, അയ്യപ്പു ഗുരുസ്വാമി, സത്യൻ ചിറവല്ലൂർ,വി.വി.രാമചന്ദ്രൻ,ശിവശങ്കരൻ പരപ്പനങ്ങാടി എന്നിവർ പ്രസംഗിച്ചു.