Kollam
തിരുവാതിര കണ്ടു മടങ്ങുന്നതിനിടെ യുവാക്കൾ തമ്മിൽ തർക്കം; എയര്‍ഗണ്ണിൽ നിന്ന് വെടിയേറ്റു
കൊല്ലം കടയ്ക്കലില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിന് എയര്‍ഗണില്‍ നിന്ന് വെടിയേറ്റു. തിരുവനന്തപുരം കല്ലറ സ്വദേശി റഹീമിനാണ് വെടിയേറ്റത്. പ്രതി വിനീത് അറസ്റ്റിലായി. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ റഹീം അപകടനില തരണം ചെയ്തു.ഇന്നലെ രാത്രി പത്തരയോടെ കടയ്ക്കല്‍ അഞ്ചുമലക്കുന്നിലാണ് സംഭവം. പാങ്ങോട് സ്വദേശി റഹീമും സുഹൃത്തുക്കളും കടയ്ക്കല്‍ ക്ഷേത്രത്തിലെ തിരുവാതിര കണ്ട് മടങ്ങുകയായിരുന്നു. പ്രതി വിനീതിന്റെ വീടിന്റെ സമീപമെത്തിയപ്പോള്‍ ഇരൂകൂട്ടരും തമ്മില്‍തര്‍ക്കമുണ്ടായി. തുടര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് വിനീത് വെടിവയ്ക്കുകയായിരുന്നു. വിനീതിന്റെ വര്‍ക്ഷോപ്പില്‍ വാഹനം നന്നാക്കാന്‍ നല്കിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.