19 April 2024 Friday

സാവിത്രി ചേച്ചി ഗാനരംഗത്തേക്ക് ചുവട് വെക്കുന്നു സിനിമാ കലാ സംവിധായകൻ കൂടിയായ സുബൈർ സിന്ദഗിയുടെ വരികൾ സാവിത്രി ചേച്ചി പാടും

ckmnews

സാവിത്രി ചേച്ചി ഗാനരംഗത്തേക്ക് ചുവട് വെക്കുന്നു സിനിമാ കലാ സംവിധായകൻ കൂടിയായ സുബൈർ സിന്ദഗിയുടെ വരികൾ സാവിത്രി ചേച്ചി പാടും


ചങ്ങരംകുളം:ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും വർഷങ്ങളായി വീടുകൾ തോറും പാട്ടുകൾ പാടി ഭിക്ഷ എടുത്തിരുന്ന കടവല്ലൂർ നായാടി കോളനിയിലെ സാവിത്രി ചേച്ചിക്ക് പ്രശസ്ഥരായ ഗായകർ പാടിയ സ്റ്റുഡിയോയിൽ പാടാൻ അവസരം ഒരുങ്ങുന്നു.പ്രദേശികമായി ഒട്ടേറെ കഴിവുള്ള കലാകാരന്മാരെ ഉയർത്തി കൊണ്ട് വന്നതിലും അവരുടെ കഴിവുകൾ പ്രകടമാക്കുന്നതിന് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത സിനിമ കലാസംവിധായകനും,എഴുത്തുകാരനും, സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായ സുബൈർ സിന്ദഗി പാവിട്ടപ്പുറം ആണ് സാവിത്രി ചേച്ചിക്ക് വേണ്ടി പെട്ടെഴുതിയത്.അടുത്ത ദിവസം തന്നെ പാട്ടിന്റെ റെക്കോർഡിങ് നടക്കുമെന്ന് സുബൈർ പറഞ്ഞു.വയസ് 60 കഴിഞ്ഞെങ്കിലും സാവിത്രി ചേച്ചിയുടെ അസാമാന്യമായ കഴിവുകൾ സോഷ്യൽ മീഡിയ വഴി വൈറലാവുകയും സിഎൻ ടിവിയിലൂടെയും ചങ്ങരംകുളം ന്യൂസിലൂടെയും വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു.എന്നേക്കാൾ കഴിവുള്ള ആളുകൾ സാവിത്രി ചേച്ചിക്ക് നല്ല അവസരങ്ങൾ നൽകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു,അത്തരത്തിൽ ഒന്നും കാണാത്തത് കൊണ്ടാണ് അവർക്കൊരു വഴിതിരിവ് ആവുമെങ്കിൽ ആവട്ടെ എന്ന നിലക്കുള്ള ഈ പരിശ്രമം എന്ന് സുബൈർ സിന്ദഗി പറഞ്ഞു.ലൗ എഫ് എം എന്ന സിനിമക്കും നിരവധി ഹിറ്റ്‌ മാപ്പിളപ്പാട്ടുകൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ള അഷ്‌റഫ്‌ മഞ്ചേരിയും അദ്ദേഹത്തിന്റെ ആവാസ് സ്റ്റുഡിയോയും ഇത്തരം നന്മകൾക് എന്നും സുബൈർ സിന്ദഗിക്കൊപ്പമുണ്ട്.ചങ്ങരംകുളം ഓൺലൈൻ ന്യൂസ്‌ വഴിയാണ് സാവിത്രി ചേച്ചിയെ പുറം ലോകം അറിഞ്ഞതും ഈ വാർത്തകളാണ് സാവിത്രി ചേച്ചിക്ക് ഒരു അവസരം ഒരുക്കുന്നത് കാരണമായതെന്നംം സുബൈർ സിന്ദഗി പറഞ്ഞു