29 March 2024 Friday

സൗദി അറേബ്യയിൽ ഒറ്റ ദിവസം 81 പേർക്ക് വധശിക്ഷ

ckmnews

സൗദി അറേബ്യയിൽ ഒറ്റ ദിവസം 81 പേർക്ക് വധശിക്ഷ


സൗദി അറേബ്യയിൽ ഒറ്റ ദിവസം 81 പേർക്ക് വധശിക്ഷ നടപ്പിലാക്കി ഭരണകൂടം. സമീപകാലത്ത് ഇതാദ്യമായാണ് ഇത്രയധികം പേരെ സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധിക്കുന്നത്.ഭീകരവാദം ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ പിടിയിലായവർക്കാണ് വധശിക്ഷ. സൗദി, യെമൻ, സിറിയൻ പൗരന്മാരാണ് ശിക്ഷിക്കപ്പെട്ടവരിൽ കൂടുതലും. ഐഎസ്, അൽഖ്വയ്ദ, ഹൂതി ഭീകര സംഘടനകളിൽപ്പെട്ടവർക്കാണ് വധശിക്ഷ.സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ കൊന്നൊടുക്കിയതിനുള്ള ശിക്ഷയെന്നാണ് സൗദി ഭരണകൂടം നൽകുന്ന വിശദീകരണം.2019 ൽ 37 പൗരന്മാരുടെ വധശിക്ഷ സൗദി നടപ്പാക്കിയിരുന്നു.2020 ൽ 27 പേരെയാണ് സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 2021 ൽ 67 പേരെയും