24 April 2024 Wednesday

ട്രിപ്പിൾ ലോക്ക് ടൗണിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് യൂത്ത് ലീഗ്

ckmnews



ചങ്ങരംകുളം:ട്രിപ്പിൾ ലോക്ക് ടൗണിന്റെ പേരിൽ പഞ്ചായത്തിലെ സംസ്ഥാനപാതയൊഴികെയുള്ള മുഴുവൻ ഗതാഗത മാർഗങ്ങളും അടച്ചിട്ട  അധികാരികളുടെ നടപടിയില്‍ മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.ആംബുലൻസിന് പോലും കടന്നു പോകാൻ സാധിക്കാത്ത രീതിയിൽ എല്ലാ ഊടുവഴികളും അടച്ചതിലൂടെ വാർഡുകളിലെക്ക് ഗ്രാമപഞ്ചായത്തുകൾ മുഖേന നിയോഗിക്കപ്പെട്ട സന്നദ്ധ പ്രവർത്തകർക്ക് പോലും അത്യാവശ്യ സാധനങ്ങൾ ,ആവശ്യം മരുന്നുകൾ ,റേഷൻ സാധനങ്ങൾ ഒന്നും തന്നെ ആവശ്യക്കാരിലേക്കെത്തിക്കാൻ എത്തിക്കാൻ സാധിക്കാതെയുമുള്ള ഈ അവസ്ഥ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്.

അവശ്യസാധനങ്ങൾ ലഭിക്കുന്നതിന് വേണ്ടി ജങ്ങളുടെയും മെഡിക്കൽ സ്റ്റോർ,റേഷൻ കട,പച്ചക്കറി പലവ്യഞ്ജന ഷോപ്പ് ഉടമകളുടെയും നിരന്തരമായ ഫോൺവിളികളുടെ മൂലം സന്നദ്ധസേവകർ വലയുകയാണ് അധികാരികളുടെ ഇത്തരം നടപടികൾ എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ആംബുലൻസിനും സന്നദ്ധസേവകർക്കും പോകാനുള്ള സൗകര്യം എങ്കിലും ഒരുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആലംകോട്പഞ്ചായത്ത് ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.