24 April 2024 Wednesday

ക്വാർട്ടേഴ്സിലെ പറമ്പിലെ പൊത്തിൽ കണ്ടെത്തിയ മലമ്പാമ്പ് നാട്ടുകാരെ പരിഭ്രാന്തരാക്കി.

ckmnews

ക്വാർട്ടേഴ്സിലെ പറമ്പിലെ  പൊത്തിൽ കണ്ടെത്തിയ മലമ്പാമ്പ് നാട്ടുകാരെ പരിഭ്രാന്തരാക്കി.


പന്താവൂർ:പന്താവൂരിലെ പള്ളിക്കമ്മറ്റി ക്വാർട്ടേഴ്സ് പറമ്പിൽ പാമ്പിനെ കണ്ടത് നാട്ടുകാരെ പരിഭ്രാന്തരാക്കി.നാട്ടുകാർ പാമ്പ് പിടുത്തക്കാരൻ കൂടിയായ കൈപ്പുറം അബ്ബാസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അബ്ബാസ് സ്ഥലത്തെത്തി പൊത്തിൽ ഒളിച്ച പാമ്പിനെ മണ്ണ് നീക്കി പാമ്പിനെ കണ്ടെത്തി.നല്ല വലിപ്പവും വണ്ണവുമുള്ള മലമ്പാമ്പ് ആയിരുന്നു - പിടികൂടിയ മലമ്പാമ്പിനെ അബ്ബാസ് വനം വകുപ്പിന് കൈമാറും