24 April 2024 Wednesday

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍:ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടിയില്‍ ആലംകോട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചു

ckmnews


ചങ്ങരംകുളം:ട്രിപ്പിൾ ലോക്ക് ലോക് ഡൗൺ മൂലം ജനങ്ങളെ ദുരിതത്തിലാക്കിയ നടപടിയില്‍ യൂത്ത് കോൺഗ്രസ് ആലംകോട്  മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൌൺ മൂലം പ്രദേശത്തെ എല്ലാ റോഡുകളും മണ്ണിട്ടും, കല്ലുകൾ ഇടും പൂർണ്ണമായി അടച്ചത് മൂലം രോഗികളും, എമർജൻസി ആവശ്യങ്ങളുമായി പോകുന്ന ആംബുലൻസിന് പോലും പോകാൻ പറ്റാത്ത ഈ അവസ്ഥ മാറ്റി വേണ്ട സ്ഥലങ്ങളിൽ ചെക്ക് പോസ്റ്റുകൾ വെച്ച് എമർജൻസി ആവശ്യങ്ങൾക്ക് അനുവദിക്കണമെന്നും  ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.