20 April 2024 Saturday

ട്രിപ്പിൾ ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്ക് ദുരിതം:വ്യാപാരി വ്യവസായി ഏകോപന സമിതി കളക്ടര്‍ക്ക് നിവേദനം നല്‍കി

ckmnews


ചങ്ങരംകുളം :പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൌണിന്റെ ഭാഗമായി നടപ്പിലാക്കിയ പോലീസ് നടപടികൾ പൊതു സമൂഹത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത് കൊണ്ട് ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപെട്ടുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കല്ക്ടർക്ക് കത്ത് നിവേദനം നല്‍കി.മെയിൻ റോഡ് അല്ലാത്ത എല്ലാ റോഡുകളും കല്ല്,മണ്ണ്, വലിയ മരങ്ങൾ എന്നിവ ഉപയോഗിച്ച് അടച്ചിരിക്കുകയാണ് അടിയന്തര ചികിത്സ ലഭിക്കേണ്ട രോഗികളെ പോലും കൊണ്ടുപോകാൻ കഴിയുന്നില്ല. പഞ്ചായത്തുകളിൽ തുറക്കാൻ അനുമതിയുള്ള കടകൾക്ക് ഓർഡർ പ്രകാരം സാധങ്ങൾ വീടുകളിൽ എത്തിക്കാൻ സാധിക്കുന്നില്ല, ആയതിനാൽ കടകൾ തുറക്കുന്നതിൽ ഫലമില്ലെന്നും സ്ഥാപന ഉടമകൾ പറയുന്നു.തുറക്കാൻ അനുവദിച്ച കടകളിലേക്ക് സാധനങ്ങൾ പുറത്ത് നിന്ന് കൊണ്ടുവരാൻ സാധിക്കാത്തത് കൊണ്ട് കടകളിലെ സ്റ്റോക്കും തീർന്നു കൊണ്ടിരിക്കുകയാണ്.പല പഞ്ചായത്തുകളിലും കോവിഡ് പരിശോധന ക്യാമ്പുകൾ നടക്കുണ്ടെങ്കിലും അവിടേക്ക്

പോണ്ടാവർക്കും യാത്ര സൗകര്യം തടസ്സപെട്ടിരിക്കുകയാണ്.ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് ജില്ല അധികാരിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അടിയന്തര ഇടപെടൽ വേണമെന്ന് കത്തിൽ   ആവശ്യപെട്ടിട്ടുണ്ടെന്ന് KVVES പൊന്നാനി താലൂക്ക് പ്രസിഡന്റ്‌ ഫൈസൽ മാറഞ്ചേരി, സെക്രട്ടറി പി.പി ഖാലിദ് എന്നിവർ പറഞ്ഞു