24 April 2024 Wednesday

DHOHSS പൂക്കരത്തറ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) യോഗം ചേർന്നു.

ckmnews

DHOHSS പൂക്കരത്തറ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) യോഗം  ചേർന്നു.


എടപ്പാൾ:DHOHSS പൂക്കരത്തറ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) യോഗം  ചേർന്നു.പൊന്നാനി താലൂക്ക് മുസ്ലിം ഓർഫനേജ് അസോസിയേഷൻ സെക്രട്ടറി പി വി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തട്ടാരവളപ്പിൽ പ്രകാശൻ ഉൽഘാടനം ചെയ്‌തു.ചങ്ങരംകുളം എസ് ഐ ആന്റോ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി.പിടിഎ പ്രസിഡന്റ് അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.  പ്രിൻസിപ്പൽ ബെൻഷ കെ എം,ഹെഡ്മാസ്റ്റർ ഹമീദ് വി, ആഷിഫ് പൂക്കരത്തറ,നൗഷിർ (ദളം സെക്രട്ടറി) തുടങ്ങിയവർ പ്രസംഗിച്ചു.അബ്ദുൽ ജലീൽ എം വി, മുഹമ്മദ് ജാസിം എന്നിവർ പദ്ധതി വിശദീകരണം നടത്തി.സ്‌കൂൾ വഴിയിലുള്ള അനധികൃത പാർക്കിംഗ് അവസാനിപ്പിക്കാനും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു. സർക്കാർ നിർദ്ദേശപ്രകാരമുള്ള എസ്പിജി കമ്മിറ്റി പുനഃസംഘടിപ്പിച്ചു.