25 April 2024 Thursday

നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി

ckmnews

ദില്ലി: ഫോർട്ടുകൊച്ചി നമ്പര്‍ 18  ഹോട്ടലിലെ പോക്സോ കേസിൽ  പ്രതികളായ റോയി വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം  ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി തള്ളിയ ജാമ്യാപേക്ഷയിൽ ഇടപെടാനാവില്ലെന്നാണ് സുപ്രീംകോടതി നിലപാടെടുത്തത്. ഒളിവില്‍ കഴിയുന്ന ഇരുവര്‍ക്കുമായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പ്രതികളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരും ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതിനിടെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ പ്രതികൾ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം.