19 April 2024 Friday

ഫാഷൻ ബ്ലോഗിങ്ങ് മേഖലയിൽ ശക്തമായ സാന്നിധ്യം അറിയിച്ചു കൊണ്ട് ചങ്ങരംകുളം സ്വദേശി സാദിഖ് അബൂബക്കർ.

ckmnews



ചങ്ങരകുളം: മലപ്പുറം ചങ്ങരകുളം , സ്വദേശിയായ സാദിഖ് കഴിഞ്ഞ നാല് വർഷമായി ഈ മേഖലയിലുണ്ട്. ഇതിനോടകം തന്നെ 450 ഓളം വിദേശ,  സ്വദേശ ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിച്ചു വരുന്നു .ഇൻസ്റ്റാഗ്രാമിൽ തന്നെ ഏകദേശം 2.5 ലക്ഷത്തോളം ഫോളോവേഴ്‌സും, ബെസ്റ്റ് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ അവാർഡുകളും ലഭിച്ച സാദിക്ക് ആസ്വാദനത്തിന് തുടങ്ങിയ ഹോബി ഒരു കരിയർ ആക്കി മാറ്റി.


എന്താണ് ഫാഷൻ ബ്ലോഗിങ്ങ് എന്ന് നോക്കാം -

പ്രൊഡക്ടുകളെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം എളുപ്പത്തിലും വേഗത്തിലും അറിയാൻ ഏറ്റവും നല്ല മാർഗമാണ് ഫാഷൻ ബ്ലോഗർമാർ. അവർ വിൽപ്പനയ്ക്ക് വെക്കുന്നതിന് മുന്നേ ഉൽപ്പന്നങ്ങൾ ബ്ലോഗറുമാർക്കു നൽകുന്നു. അത് ഉപയോഗിക്കുന്ന ചിത്രം ബ്ലോഗർമാർ  സോഷ്യൽ മീഡിയയിൽ പങ്കുവെക്കും


പങ്കുവെക്കും . ആളുകൾ അതിനോട് നന്നായി റെസ്പോണ്ട് ചെയ്യുന്നുണ്ടെങ്കിൽ അവർ അത് റിലീസ് ചെയ്യും. ഇനി അഥവാ കേരളത്തിലെ ആളുകൾ അതിനോട് കൂടുതൽ ഇഷ്ടം പ്രകടിപ്പിച്ചാൽ കൂടുതൽ സ്റ്റോക്ക് ഇവിടേക്ക് എത്തും. ജനങ്ങളെയും കമ്പനികളെയും ബന്ധിപ്പിക്കുന്ന  കണ്ണിയാണ് ഫാഷൻ ബ്ലോഗർമാർ


നാല് വർഷങ്ങൾക്ക് മുൻപ് . അന്ന് എല്ലാവരും ചെയ്യുന്നത് പോലെ ഫാഷൻ ചിത്രങ്ങൾ ഹോബി പോലെ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്ന വ്യക്തിയായിരുന്നു സാദിക്കും . ഏതാണ്ട് പതിനായിരം ഫോളോവേഴ്സ് ഉള്ള സമയം ഒരു വാച്ചു കമ്പനിയുടെ മെയിൽ വന്നു,അവർ ഒരു വാച്ച് അയച്ചു തരാം, അത് ധരിച്ചുകൊണ്ട് ഫോട്ടോ എടുത്ത് ഇസ്റാഗ്രാമിൽ പോസ്റ്റ് ചെയ്യണം എന്നായിരുന്നു നിർദേശം. അങ്ങനെ തുടങ്ങിയ സാദിഖ് ഇന്ന് ജപ്പാൻ സർക്കാർ ,ജാക്ക് ആൻഡ് ജോൺസ്‌, റാൻഗ്ലർ, ബാലർ ,മിന്ത്ര ,ഫ്ലിപ്കാർട് ,ആമസോൺ ,ഹ്യൂണ്ടായ് ,എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത വിദേശ ബ്രാൻഡുകളുമായി ഇതിനോടകം വർക്ക് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കുമായും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട് .

മലപ്പുറം ജില്ലയിലെ ഏറ്റവും മികർച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ അവാർഡ് ഈയെടെ കിട്ടിയിരുന്നു. ബെസ്റ്റ് ഫാഷൻ ബ്ലോഗർ അവാർഡും കിട്ടിയിട്ടുണ്ട് ഈ ഇരുപത്തിആറുകാരാണ് .



 ഭാവിയിൽ ഏതെങ്കിലും ഒരു പ്രത്യേക ബ്രാൻഡിന്റെ മോഡലും, ഫാഷൻ ബ്ലോഗറുമാകാനാണ് സാദിക്കിന് താൽപ്പര്യം. അതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. സിനിമ മേഖലയിലും താൽപ്പര്യമുണ്ട്. മുൻപ് ചാൻസ് വന്നത് എഞ്ചിനീയറിങ് പഠിക്കുമ്പോഴാണ്. അന്ന് പോകാൻ സാധിച്ചില്ല.


നന്നംമുക്ക് അബൂബക്കർ സുലൈഖ  ദമ്പദികളുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ  ആളാണ് സാദിഖ് , മൂത്ത സഹോദരി ജസീല സഹോദരൻ റാഷിഖു എന്നിവരടങ്ങുന്നതാണ് സാദിഖിന്റെ കുടുംബം .മൂക്കുതല സ്കൂളിലും വളയംകുളം എം വി എം സ്കൂളിലുമായി പഠിച്ച സാദിഖ് കോയമ്പത്തൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദവും നേടിയാണ് , ബ്ലോഗിങ്ങ് മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത് 


Kerala’s 1st and popular blogger 

Sadique Instagram id👇🏻

https://instagram.com/sadhique_aboobacker?igshid=1e0pp1sstirzg