23 April 2024 Tuesday

സംസ്ഥാന ബജറ്റ് 2022: നെല്ലിന്റെ താങ്ങ് വില വർധിപ്പിച്ചു: കശുവണ്ടി മേഖലയ്ക്ക് 30 കോടി

ckmnews


സംസ്ഥാന ബജറ്റ് 2022: നെല്ലിന്റെ താങ്ങ് വില വർധിപ്പിച്ചു: കശുവണ്ടി മേഖലയ്ക്ക് 30 കോടി


രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാമത് ധനകാര്യ ബജറ്റില്‍ കാർഷിക മേഖലയ്ക്കുള്ള അടങ്കൽ 851 കോടി രൂപ. ഇതടക്കം കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റിലുള്ളത്. നെല്‍ കൃഷിക്ക് 76 കോടി രൂപ അനുവദിക്കുകയും നെല്ലിന്റെ താങ്ങ് വില വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 28.50 രൂപയായിട്ടാണ് നെല്ലിന്റെ താങ്ങ് വില വർധിപ്പിച്ചിരിക്കുന്നത്. മലയോര മേഖലയില്‍ ഉള്‍പ്പടെ കോൾഡ് ചെയിൻ ശൃംഖല സ്ഥാപിക്കാൻ 10 കോടി അനുവദിച്ചു. കശുവണ്ടി മേഖലയ്ക്ക് പ്രത്യേകമായി 30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വിളനാശം തടയാന്‍ 51 കോടി രൂപയമാണ് നീക്കിവെച്ചിരിക്കുന്നത്.

പ്രാദേശിക തലത്തില്‍ കൃഷി പ്രോല്‍സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോട് കൃഷിശ്രീ സ്വയംസഹായ സംഘങ്ങളിലൂടെ 19 കോടി വായ്പയായി വിതരണം ചെയ്യും. കൃഷിയുടെ സബ്സിഡി പണമായി വിതരണം ചെയ്യുന്നതിന് പകരം സംവിധാനം കൊണ്ടുവരും. മത്സ്യബന്ധന മേഖലയ്ക്ക് 240 കോടി രൂപ വകയിരുത്തി. വനംവന്യജീവിവകുപ്പിന് 232 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ആധുനിക സംവിധാനങ്ങളോട് കൂടിയ കാർഷിക വിപണി എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കുവാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി