18 April 2024 Thursday

ഇൻസൈറ്റ് പൊന്നാനിയിലും ആരംഭിക്കുന്നു

ckmnews

ഇൻസൈറ്റ് പൊന്നാനിയിലും  ആരംഭിക്കുന്നു 


പൊന്നാനി  താലൂക്കിലെ തീരദേശ മേഖലയിലെ യുവാക്കളെ യൂണിഫോം ഫോഴ്സിലേക്കും മറ്റ് സർക്കാർ  ജോലിയിലേക്കും  പ്രാപ്തമാക്കുന്നതിന് തിരൂർ ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ  ആരംഭിച്ച ഇൻസൈറ്റ് പൊന്നാനി പദ്ധതിയുടെ ഭാഗമായി  പൊന്നാനി  പോലീസ്  സ്റ്റേഷനിൽ  വെച്ച് ചേർന്ന യോഗത്തിൽ പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ്  ആറ്റപ്പുറം അധ്യക്ഷത വഹിച്ചു .തിരൂർ ഡിവൈഎസ് പി വിവി ബെന്നി പദ്ധതി വിശദീകരിച്ചു.പൊന്നാനി സ്റ്റേഷൻ ഹൗസ് ഓഫീസർ ,വിനോദ് വലിയാറ്റൂർ ,വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കല്ലാട്ടേൽ ഷംസു പെരുമ്പടപ്പ്  പഞ്ചായത്ത് വൈസ്  പ്രസിഡൻ്റ് പി .നിസാർ പൊന്നാനി സബ് ഇൻസ്പെക്ടർ 

കൃഷ്ണലാൽ ,പെരുമ്പടപ്പ് പോലീസ് പോലിസ് സിവിൽ ഓഫീസർ ജോജോ ,പൊന്നാനി ഐസിഎസ്ആർ കോ- ഓർഡിനേറ്റർ  ഇമ്പിച്ചിക്കോയ തങ്ങൾ  തുടങ്ങി രാഷ്ട്രീയ,സാമൂഹ്യ സാംസ്കാരിക യുവജന മേഖലയിലെ പ്രമുഖർ  പങ്കെടുത്തു.പദ്ധതിയുടെ  ഭാഗമായി ജനറൽ കമ്മിറ്റി അക്കാദമിക്ക് കൗൺസിൽ  

എന്നിവ രൂപീകരിച്ചു .എംപി  എം എൽ എ രക്ഷാധികാരികളായും മുനിസിപ്പൽ ചെയർമാൻ ചെയർമാനായും വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പെരുമ്പടപ്പ്  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നിവർ വൈസ് ചെയർമാന്മാരായും ,തിരൂർ ഡിവൈഎസ്പി ചീഫ് ഓർഗനൈസറായും ,പൊന്നാനി  സ്റ്റേഷൻ ഹൗസ് ഓഫീസർ  ജനറൽ കൺവീനറായും പെരുമ്പടപ്പ്  സ്റ്റേഷൻ ഹൗസ്  ഓഫീസർ  കൺവീനറിയും , രാഷ്ട്രീയ, 

സാംസ്കാരിക സാമൂഹ്യ ,യുവജന മേഖലയിലെ പ്രിതിനിധികളെ  എക്സിക്യൂട്ടീവ്  അംഗങ്ങളായും  തെരെഞ്ഞെടുത്തു .