19 April 2024 Friday

ഗൂഗിളിൽ ജോലി കാണിച്ച് വിവാഹപരസ്യം അധ്യാപികയുടെ മകളുമായി വിവാഹനിശ്ചയം ബന്ധുക്കളായി സിനിമാ ആർട്ടിസ്റ്റുകൾ വൻ തട്ടിപ്പ് സംഘം പിടിയിൽ:സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പുകൾ നടന്നത് ചങ്ങരംകുളത്തെ്

ckmnews

ഗൂഗിളിൽ ജോലി കാണിച്ച് വിവാഹപരസ്യം അധ്യാപികയുടെ മകളുമായി വിവാഹനിശ്ചയം ബന്ധുക്കളായി സിനിമാ ആർട്ടിസ്റ്റുകൾ


വൻ തട്ടിപ്പ് സംഘം പിടിയിൽ:സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പുകൾ നടന്നത് ചങ്ങരംകുളത്തെ്


ഉയർന്ന ജോലിക്കാരനെന്ന വ്യാജേന പത്രങ്ങളിൽ വൈവാഹിക പരസ്യം നൽകി അധ്യാപികയുടെ മകളുമായി വിവാഹം ഉറപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഘത്തെ പ്രത്യേക അന്വേഷണം അറസ്റ്റു ചെയ്തു.പിതാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് 10 ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു


വരനും ബന്ധുക്കളും വ്യാജൻമാരാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് വിവാഹപരസ്യം നൽകി തട്ടിപ്പ് നടത്തിയ സംഘം പിടിയിലായത്.


വരനായി ചമഞ്ഞ കോഴിക്കോട് സ്വദേശികളായ നോട്ടിക്കണ്ടത്തിൽ ഹരികൃഷ്ണന്റെ മകൻ അക്ഷയ്,വരന്റെ അച്ചനായി വേഷമിട്ട സുഹൃത്ത് കൊല്ലം കരവല്ലൂർ സ്വദേശി മുരളീധരന്റെ മകൻ അജി എന്നിവരെയാണ് മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡിവൈഎസ്പി ബെന്നി വിവി ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.


കോഴിക്കോട് സ്വദേശിയായ  അക്ഷയ് ആണ് ഗൂഗിളിൽ ജോലിക്കാരനാണെന്ന് കാണിച്ച് ഒരു വർഷം മുമ്പ് പത്രത്തിൽ പരസ്യം നൽകിയത്‌.ചങ്ങരംകുളം സ്വദേശിയായ അധ്യാപികയുടെ മകളുമായി വിവാഹവും ഉറപ്പിച്ചു.പെൺകുട്ടിയുമായി കഴിഞ്ഞ വർഷം ആർഭാടമായി കല്യാണ നിശ്ചയവും നടത്തിയിരുന്നു.സിനിമയിൽ ഗ്രൂപ്പ്‌ ആർട്ടിസ്റ്റുകളായി അഭിനയിക്കുന്നവ രായിരുന്നു വിവാഹത്തിന് ദല്ലാളായും അച്ചനും അമ്മയും സഹോദരങ്ങളായും വേഷമിട്ടത്.ബന്ധുക്കളായും സുഹൃത്തുക്കളായും പന്തലിൽ എത്തിയതും സംഘത്തിൽ പെട്ടവരായിരുന്നു


ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യുവതിയുടെ ബന്ധുക്കൾ അന്വേഷണം തുടങ്ങിയത്. മകളുമായി കല്ല്യാണം ഉറപ്പിച്ച പയ്യനും പയ്യന്റെ ജോലിയും വിലാസവും ബന്ധുക്കളും വ്യാജനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ്

യുവതിയുടെ ബന്ധുക്കൾ മലപ്പുറം എസ്പി അടക്കമുള്ളവർക്ക് പരാതി നൽകിയത്.


കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് 15 ഓളം വിസതട്ടിപ്പ് കേസുകളിലായി 2.5 കൊടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളാണ് ഇരുവരും എന്ന് അന്വേഷണ സംഘം പറഞ്ഞു.ഇവർക്ക് കൊടുങ്ങല്ലൂർ,കൊല്ലം ക്രൈം ബ്രാഞ്ച്, കൊരട്ടി, വണ്ടൂർ, കോഴിക്കോട് നല്ലളം, പാലക്കാട്‌ വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂർ , കോട്ടയം കിടങ്ങൂർ എന്നിവിടങ്ങളിൽ നിന്നായി വിസ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.പഠനത്തിനായി യൂറോപ്പിലെത്തിയ അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് ആളുകൾക്ക് വിസ സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. കൊല്ലം എസ്പിക്ക് കീഴിലെ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ മനു, ബൈജു തുടങ്ങിയവരുടെ സഹായത്തോടെ കൊല്ലം ജില്ലയിലെ രഹസ്യതാവളത്തിൽ നിന്നാണ് പ്രതികളെ വലയിലാക്കിയത്.