20 April 2024 Saturday

പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തി ക്ഷേത്രത്തിലെ വരാഹ ജയന്തി മഹോത്സവത്തിന് മാർച്ച് 12ന് തുടക്കമാകും.

ckmnews

പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തി  ക്ഷേത്രത്തിലെ വരാഹ ജയന്തി മഹോത്സവത്തിന് മാർച്ച് 12ന് തുടക്കമാകും. 


എടപ്പാൾ: വരാഹ ജയന്തി മഹോത്സവത്തിന്റെ ഭാഗമായി 12 മുതല്‍ 22 വരെ ദിവസങ്ങളിലായി ശിവക്ഷേത്രത്തിന്റെ മുന്‍വശത്തായി മഹാരുദ്രയജ്ഞം നടക്കും.ക്ഷേത്രം തന്ത്രി കല്‍പ്പുഴ ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.13 മുതല്‍ വരാഹവതാര കഥാഖ്യാനം നടക്കും.തൃപ്പൂണിത്തുറ ആലപ്പാട്ട് രാമചന്ദ്രനാണ് യജ്ഞാചാര്യാന്‍.വരാഹമൂർത്തി ഭൂമിദേവി ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ  കമ്മറ്റി ഏര്‍പ്പെടുത്തിയ  നാലാമത് പന്നിയൂര്‍  വരാഹ കീര്‍ത്തി പുരസ്‌ക്കാരം  പ്രശസ്ത സംഗീതജ്ഞന്‍പത്മശ്രി  കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് നൽകി ആദരിക്കും.വരാഹജയന്തിയുടെ സമാപന ദിവസമായി മാര്‍ച്ച് 22 ന് വൈകീട്ട് ദീപാരാധനക്ക്  ശേഷം നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ സുരേഷ് ഗോപി എം.പി പുരസ്‌ക്കാരവിതരണം നടത്തും. ക്ഷേത്രത്തിന്റെ ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ പങ്കുവഹിച്ച സുരേഷ് ഗോപി എം.പിക്ക് ക്ഷേത്രത്തിന്റെ ആദരം മഹാമഹിമശ്രി കോഴിക്കോട് സാമൂതിരിരാജ സമര്‍പ്പിക്കും.പരിപാടിയുടെ ഭാഗമായി ആനക്കര പഞ്ചായത്തിലെ സുതിര്‍ഹ സേവനം പൂര്‍ത്തിയാക്കിയ അധ്യാപകരെ ആദരിക്കും.ക്ഷേത്രത്തിന് മുതല്‍കൂട്ടായി ക്ഷേത്രസ്ഥലത്ത് ഹൈടെക്ക് പച്ചക്കറി കൃഷി നടന്ന് വരുന്നുണ്ട്.കേന്ദ്ര നാളികേര വികസന കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരം നാടന്‍ തെങ്ങുകൾ നട്ടു പിടിപ്പിക്കും.തൃത്താല ലയണ്‍സ് ക്ലബ്ബുമായി ചേര്‍ന്ന് ക്ഷേത്ര സ്ഥലത്ത് സുരേഷ് ഗോപി എം.പി 22 ന് വൈകീട്ട് 5 ന് തെങ്ങിന്‍ തൈ നടില്‍ ഉദ്ഘാടനം ചെയ്യും.എല്ലാ ദിവസവും ദീപാരാധനക്ക് ശേഷം വിവിധ കലാപരിപാടികളും ദിവസവും അന്നദാനവും നടക്കും.ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ആര്‍.എസ് രാജേഷ്, കോഡിനേറ്റര്‍ പ്രസാദ് പന്നിയൂര്‍, ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ കമ്മറ്റി അംഗങ്ങളായ സി.കെ.ശശിപച്ചാട്ടിരി,ഹരിനന്ദനന്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.