23 April 2024 Tuesday

കേരള കാര്‍ഷിക സര്‍വ്വകലാശാല സ്റ്റേറ്റ് പ്ലാന്‍ പ്രൊജക്ടിന്റെ ഭാഗമായി പ്രായോഗിക പരിശീലന പരിപാടി നടത്തി

ckmnews

കേരള കാര്‍ഷിക സര്‍വ്വകലാശാല സ്റ്റേറ്റ് പ്ലാന്‍ പ്രൊജക്ടിന്റെ ഭാഗമായി പ്രായോഗിക പരിശീലന പരിപാടി നടത്തി


തവനൂർ: കേരള കാര്‍ഷിക സര്‍വ്വകലാശാല സ്റ്റേറ്റ് പ്ലാന്‍ പ്രൊജക്ടിന്റെ ഭാഗമായി മത്സ്യ സംസ്‌കരണവും മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണവും എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലനം നടത്തി.മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ സംരംഭകരെ വളര്‍ത്തിയെടുക്കുക എന്നതാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കെവികെ മലപ്പുറവും പനങ്ങാട് ആസ്ഥാനമായ കേരള മത്സ്യ സമുദ്ര പഠന സര്‍വ്വകലാശാലയും സംയുക്തമായാണ് രണ്ട് ദിവസത്തെ പ്രായോഗിക പരിശീലനം നടത്തിയത്.മത്സ്യ സംസ്‌കരണവും മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണവും എന്ന വിഷയത്തിലാണ് പരിശീലനം നടത്തിയത്.മലപ്പുറം ജില്ലയിലെ മത്സ്യ സംസ്‌കരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ അംഗങ്ങളാണ് പരിശീലനത്തില്‍ പങ്കെടുത്തത്.പ്രോയോഗിക പരിശീലന പരിപാടിയിലൂടെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ സംരംഭകരെ വളര്‍ത്തിയെടുക്കുക എന്നതാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.