28 March 2024 Thursday

പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ckmnews



എടപ്പാൾ:പ്രസവത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.അംശകച്ചേരി തേറയിൽ മൊയ്തീന്റെ മകളും പന്താവൂർ അരത്തൊടിയിൽ ഷെമീറിന്റെ ഭാര്യയുമായ റംസിയ (31) ആണ് മരിച്ചത്.ഒരാഴ്ച മുമ്പ് പ്രസവത്തിനായി പെരുമ്പിലാവ് സ്വകാര്യ ആശുപത്രില്‍ എത്തിച്ച യുവതി രക്തസമ്മര്‍ദ്ധത്തെ തുടര്‍ന്ന് ചികിത്സയില്‍ ആവുകയായിരുന്നു.പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ റംസിയയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.നടുവട്ടത്ത് സ്വകാര്യ ക്ളിനിക്കില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു.സൈനബയാണ് മാതാവ്. സഹോദരൻ:അനീസ്.കബറടക്കം ഇന്ന് കാലത്തു 10 മണിക്ക് എടപ്പാള്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.