25 April 2024 Thursday

മാത്തൂർ കേക്കല തോടിന്റെ പുനരുദ്ധാരണത്തിന് തുടക്കം

ckmnews

മാത്തൂർ കേക്കല തോടിന്റെ പുനരുദ്ധാരണത്തിന് തുടക്കം


എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ തവനൂർ ഗ്രാമപഞ്ചായത്തിനകത്ത് കേരള സംസ്ഥാന ജലവിഭവ വകുപ്പ് പുനർജനി പദ്ധതിപ്രകാരം മാത്തൂർ കേക്കല തോടിന്റെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗായത്രി, തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസൻ, ബ്ലോക്ക് മെമ്പർമാർ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സംബന്ധിച്ചു.