Malappuram
നഗരസഭാ കൗൺസിലർക്ക് സൂര്യാഘാതമേറ്റു
കനത്ത ചൂടിൽ നഗരസഭാ കൗൺസിലർക്ക് സൂര്യാഘാതമേറ്റു . വരടേംപാടം കൗൺസിലർ പി . ഗോപാലകൃഷ്ണനാണ് കഴിഞ്ഞ ദിവസം ( മാർച്ച് 9 ) ഉച്ചയോടെ പൊള്ളലേറ്റത് . വൈകീട്ട് ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമാണെന്ന് തിരിച്ചറിഞ്ഞതെന്ന് കൗൺസിലർ പറഞ്ഞു . വലത് കണ്ണിനോട് ചേർന്നാണ് പൊള്ളലേറ്റത് . മേഖലയിൽ മൂന്ന് ദിവസമായി കനത്ത് ചൂടാണ് അനുഭവപ്പെടുന്നത് . ഉച്ചസമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു .