23 April 2024 Tuesday

കാരുണ്യം പാലീയേറ്റീവ് കെയറിലേക്കുള്ള വഴി അടച്ചു. കേന്‍സര്‍,കിഡിനി അടക്കമുള്ള നൂറ് കണക്കിന് രോഗികള്‍ക്കും ദുരിതം

ckmnews


ചങ്ങരംകുളം:ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ പ്രദേശത്തെ കിടപ്പിലായ നൂറ്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമായ കാരുണ്യം പാലീയേറ്റീവ് കെയറിലേക്കുള്ള വഴിയും അടച്ചിട്ടു.കിഡ്നി,കേന്‍സര്‍,അടക്കമുള്ള ദിവസവും പരിചരണം ആവശ്യമുള്ള അശരണരായ നൂറ് കണക്കിന് വരുന്ന രോഗികളുടെ ആശ്രയ കേന്ദ്രത്തിലേക്കുള്ള ഏക വഴിയാണ് അധികൃതര്‍ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചത്.ആലംകോട് ,നന്നംമുക്ക് പഞ്ചായത്തുകളിലെ കിടപ്പിലായ രോഗികളെ അവരുടെ വീടുകളിലെത്തി പരിചരിക്കുന്ന ജനകീയ ജീവകാരുണ്യ പ്രവർത്തനമാണ് കാരുണ്യം പ്രവര്‍ത്തകര്‍ ചെയ്തു വരുന്നത്.മൂത്ര ത്തിന് ട്യൂബിട്ട രോഗികളും ഭക്ഷണത്തിന് ട്യൂബിട്ട രോഗികളും മുറിവുകള്‍ ഡ്രസ്സ് ചെയ്യേണ്ട വരും കഠിനമായ വേദനയുമായി കഴിയുന്ന കിഡ്നി,കാന്‍സര്‍ രോഗികളും വർഷങ്ങളായി കോറൻറയിനിലാണ്.ഇവർക്ക് മുടങ്ങാതെ കൊടുക്കേണ്ട മരുന്നു കളും ഇഞ്ചക്ഷനുമുണ്ടെങ്കിലും പോലീസിന്റെ നിർദേശമില്ലാതെ ഹോം കെയർ നടത്താൻ കഴിയാത്ത അവസ്ഥയിലാണ് കാരുണ്യത്തിലെ ജീവനക്കാര്‍.ട്രിപ്പിൾ ലോക് ഡൗണിൽ ആശുപത്രികൾ പോലും ആതുരശുശ്രൂഷക്ക് മടിക്കുമ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് കാരുണ്യത്തിന്റെ മാലാഖമാർ സൗജന്യ സേവനം ചെയ്യുന്നത്.