29 March 2024 Friday

ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടാഴ്ച സൗജന്യ സേവന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകണമെന്ന് ഹൈക്കോടതി

ckmnews

ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടാഴ്ച സൗജന്യ സേവന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകണമെന്ന് ഹൈക്കോടതി. റാഗിങ് നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കൊല്ലം കിളികൊല്ലൂര്‍ പോലീസ് 2021 നവംബറില്‍ അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോേളജ് വിദ്യാര്‍ഥികളായ എം.എസ്. ഹരികൃഷ്ണന്‍, എം. സഹല്‍ മുഹമ്മദ്, അഭിഷേക് അനന്തരാമന്‍, നഭന്‍ അനീസ്, അശ്വിന്‍ മനോഹര്‍ എന്നിവരോടാണ് കൊല്ലം ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ച സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കളിയാകാന്‍ ജസ്റ്റിസ് കെ ഹരിപാല്‍ ഉത്തരവിട്ടത്.