25 April 2024 Thursday

സോപാനം സ്കൂളിന് സ്വകാര്യ സ്വന്തം കെട്ടിടം:പ്രവർത്തനങ്ങൾക്ക് തുടക്കം

ckmnews


ചങ്ങരംകുളം:കഴിഞ്ഞ 12 വർഷമായി വാദ്യകലകളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്ന സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം  ചരിത്ര നിയോഗത്തിനരികിലേക്ക് അടുക്കുകയാണ്.വാദ്യപഠന കളരി, ലൈബ്രറി,  ഓഡിറ്റോറിയം, ഓഫീസ്, വാദ്യോപകരണ നിർമാണ ശാല തുടങ്ങി സോപാനത്തിന്റെ പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിലൊരുക്കാനാണ് സോപാനം സ്വന്തമായി സ്ഥലം വാങ്ങാൻ ഒരുങ്ങുന്നത്.സംസ്ഥാന പാതയോരത്ത് കണ്ടനകത്ത് സ്ഥാപിക്കാൻ ഉദ്ധേശിക്കുന്ന ഈ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആദ്യഘട്ടത്തിലേക്കായി 30 ലക്ഷത്തോളം രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.നാലു നൂറ്റാണ്ടിലെ വാദ്യകലാ ചരിത്രമനാവരണം ചെയ്യുന്നതും 10000 കലാകാരൻമാരുടെ വിവരങ്ങളടങ്ങുന്നതുമായ ചരിത്ര ശേഖരണം പൂർത്തീകരണഘട്ടത്തിലെത്തിയ ഘട്ടത്തിൽ സോപാനം ഏറ്റെടുക്കുന്ന ഈ പുതിയ ദൗത്യത്തിലും ഏവരുടെയും നിർലോഭമായ പിന്തുണയാണ് സോപാനം കുടുംബം പ്രതീക്ഷിക്കുന്നതെന്ന് സോപാനത്തിന്റെ ഡയറക്ടർ കൂടിയായ സന്തോഷ് ആലംകോട് പറഞ്ഞു.പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ,കരിയന്നൂർ നാരായണൻ നമ്പൂതിരി,ആലംകോട് ലീലാകൃഷ്ണൻ ഉൾപ്പെടെ മുഖ്യ രക്ഷാധികാരികളായ കമ്മറ്റിയാണ് ഈ പദ്ധതിക്ക് മേൽ നോട്ടം വഹിക്കുന്നത്.കേരള ഗ്രാമീൺ ബാങ്കിന്റെ കണ്ടനകം ശാഖയിൽ ഇതിനായി ഒരു ജോയിന്റെ എക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. 

Website: www.sopanamschool.com

UPI ID: sopanamschool@okicici

G PAY: 9495968990