19 April 2024 Friday

നവീകരിച്ച കാളാച്ചാൽ കോലൊളമ്പ് റോഡ് തുറന്ന് കൊടുത്തു

ckmnews


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിലെ കാളാച്ചാൽ കോലൊളമ്പ് റോഡ് നവീകരിച്ച് ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ ഉദ്‌ഘാടനം നിർവഹിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് 2021-2022 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം അനുവദിച്ചുകൊണ്ടാണ് റോഡ് നവീകരിച്ചത്.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ അധ്യക്ഷനായി.വാർഡ് മെമ്പർ പി കെ മുഹമ്മദ് അഷ്‌റഫ് ബ്ലോക് പഞ്ചായത്ത് മെമ്പർ ടി രാംദാസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു