25 April 2024 Thursday

ലോക വനിതാ ദിനത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ലോക വനിതാ ദിനത്തിൽ

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ലോക വനിതാ ദിനത്തിൽ ബി ഡി കെ തിരൂരങ്ങാടി താലൂക്ക് എയ്ഞ്ചൽവിങ് ,കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.18  രക്തദാതാക്കൾ റെജിസ്റ്റർ ചെയ്ത ക്യാമ്പിൽ 10 സുമനസ്സുകൾ രക്തദാനം ജീവദാനമായി നൽകി. ബി ഡി കെ തിരൂരങ്ങാടി താലൂക്ക്  എക്സിക്യൂട്ടീവ് അംഗങ്ങളായ ജുനൈദ് പി.കെ, അഫ്സൽ തലപ്പാറ,മുനീർ പുതുപറമ്പ്,  സനൂപ് കോട്ടക്കൽ, ഉസ്മാൻ കോട്ടക്കൽ,ബ്ലഡ് ബാങ്ക് സ്റ്റാഫും  എക്സിക്യൂട്ടീവ് അംഗവുമായ മൂസക്കുട്ടി, എയ്ഞ്ചൽസ് വിങ് കോർഡിനേറ്റർമാരായ നിരഞ്‌ജന ,ഹരിത,അസ്ന , ഫലൂല , ബിനീഷ , സനിത തസ്നി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.