25 April 2024 Thursday

ആയിരത്തിലധികം കുരുന്നു കുഞ്ഞുങ്ങളുടെ അമ്മാമ്മയായ തങ്കമേടുത്തിയെ ആദരിച്ചു

ckmnews

ആയിരത്തിലധികം കുരുന്നു കുഞ്ഞുങ്ങളുടെ അമ്മാമ്മയായ തങ്കമേടുത്തിയെ ആദരിച്ചു


ചങ്ങരംകുളം:വനിത ദിനത്തിൽ ആയിരത്തിലധികം കുരുന്നു കുഞ്ഞുങ്ങളുടെ അമ്മാമ്മയായ തങ്കമ്മേടുത്തിയെ ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയും കുന്നംകുളം പ്രസ് ക്ലബ്ബും സംയുക്തമായി ആദരിച്ചു.തങ്കമ്മയുടെ ചൊവാഴ്ച വാർത്ത സി.എൻ ടി വി റിപ്പോർട്ട് ചെയ്തിരുന്നു.പഴഞ്ഞി കോട്ടോൽ സ്വദേശി തങ്കമ്മയാണ് തന്റെ എഴുപത്തിയെട്ടാം വയസിലും  പ്രദേശത്തെ കൈകുഞ്ഞുങ്ങൾക്ക് വളർത്തമ്മയായി പരിചരണം നൽകുന്നത്.പ്രസവിച്ച അമ്മമാരേയും  കുട്ടികളെയും  ഒരു മടി പോലും ഇല്ലാതെ  പരിചരണം നൽകുന്ന തങ്കമ്മയെ ചൊവാഴ്ച  ഭവനത്തിലെത്തിയാണ്  ആദരിച്ചത്.പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി.എഫ് ബെന്നി തങ്കമ്മയെ പൊന്നാടയണിയിച്ചു.ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസ്സൻ പതിനായിരം രൂപയുടെ ചെക്ക് ഉപഹാരമായി നൽകി.ഭാരവാഹികളായ സെക്രട്ടറി  ഷെമീർ ഇഞ്ചിക്കാലയിൽ , സക്കറിയ ചീരൻ , പി.എം ബെന്നി , ജിനാഷ് തെക്കേക്കര ,പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ സെക്രട്ടറി ജോസ് മാളിയേക്കൽ , ട്രഷറർ രവി കൂനത്ത് ,  ഹരിഇല്ലത്ത് , നിഖിൽ , ബീമോൻ എന്നിവരും പങ്കെടുത്തു. ആദരവിനെ തങ്കമ്മ നന്ദി പറയുമ്പോൾ  സന്തോഷത്തിന്റെ 

നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു മനസ്സ് നിറയെ.ഈ പ്രായത്തിലും വിശ്രമമില്ലാത്തെ പിഞ്ചോമനക്കൾക്ക് വാൽസല്യം നൽകുകയാണ് തങ്കമ്മ എന്ന് 78 കാരി.പല വീടുകളിൽ മൂന്നും നാലും തലമുറകളിലെ കുട്ടികളെ പരിചരിക്കുവാൻ   കഴിഞ്ഞിട്ടുണ്ട്.പ്രദേശത്തെ പല ഡോക്ടറും എഞ്ചിനീയറും അധ്യാപകരും പോലീസും എല്ലാം തങ്കമ്മയും കൈകളിൽ വളർന്നവരാണ് പലരെയും നേരിൽ കാണുമ്പോൾ ആ സ്നേഹവും സന്തോഷവും ഇപ്പോഴും ലഭിക്കാറുണ്ടെന്ന് തങ്കമ പറഞ്ഞു.