24 April 2024 Wednesday

കൈരളി പള്ളിക്കരയുടെ മൂന്നാമത് ഒ പി യൂസഫ് സ്മാരക അഖില കേരള ഫുട്ബോൾ മത്സരത്തിന് ഇന്ന് തുടക്കം

ckmnews

കൈരളി പള്ളിക്കരയുടെ മൂന്നാമത് ഒ പി യൂസഫ് സ്മാരക അഖില കേരള ഫുട്ബോൾ മത്സരത്തിന് ഇന്ന് തുടക്കം 


ചങ്ങരംകുളം :പള്ളിക്കര കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻറെ   മൂന്നാമത്  ഒപി യൂസഫ് സ്മാരക അഖില കേരള സെവൻസ്  ഫുട്ബോൾ മത്സരം ഇന്നും നാളെയുമായി  പന്താവൂർ പുഷ്കാസ് ടർഫിൽ വച്ച് നടക്കും.മത്സര വിജയികൾക്ക്  ചങ്ങരംകുളം പഞ്ചമി ഗോൾഡ് ആൻഡ് ഡൈമൻഡ് നൽകുന്ന പടുകൂറ്റൻ ട്രോഫിയും  ചങ്ങരംകുളം താടിപടിയിലുള്ള വേൾഡ് ലിങ്ക് എനർജി നൽകുന്ന പതിനയ്യായിരം രൂപയുമാണ്  സമ്മാനം.രണ്ടാം സ്ഥാനക്കാർക്കുള്ള  ഏഴായിരം രൂപയും വലിയ ട്രോഫിയും നൽകുന്നത് റാസൽഖൈമയിലെ അൽ അമാന കാർ വാഷിംഗ് ആൻഡ് ലൂബ്രിക്കേഷൻ സ്റ്റേഷൻ ആണ് .മത്സരം  ഒൻപതാം തിയ്യതിയും പത്താം തിയ്യതിയുമായി വൈകീട്ട് ആറു മണി മുതൽ പന്താവൂർ ടർഫിൽ വച്ച് നടക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു .