06 December 2022 Tuesday

വനിതാദിനത്തിൽ ഷീജ കടവുങ്ങലിനെ അനുമോദിച്ചു.

ckmnews




പൊന്നാനി:വയോജനങ്ങൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് അറിവിന്റെ വെളിച്ചം പകർന്ന സാക്ഷരതാ പ്രേരക് ഷീജ കടവുങ്ങലിനെ അനുമോദിച്ചു.പഠിച്ച സ്കൂളിൽ നിന്നും വനിതാ ദിനത്തിൽ മാനേജർ, അധ്യാപകർ, കുട്ടികൾ,പിടിഎ  അംഗങ്ങൾ എന്നിവർ ചേർന്നാണ് ആദരവ് നൽകിയത്.പിടിഎ പ്രസിഡന്റ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ,എച്ച്എം ഷീല ടീച്ചർ,വിനോദ് മാസ്റ്റർ,സവിത,സുജീർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി.ശിവകുമാർ നന്ദി അറിയിച്ചു.ആദരവ് ഏറ്റുവാങ്ങിയ ഷീജ കുട്ടികൾക്കായി നാടൻ പാട്ടും അവതരിപ്പിച്ചു.പ്രധാന അധ്യാപിക ഷീല ടീച്ചർ മനേജർ വിനോദ് മാസ്റ്റർ പിടി എ പ്രസിഡന്റ് ബഷീർ ഒറ്റക്കത്ത് എം.ടി. എ പ്രസിഡന്റ് സബിത  പി ടി എ അംഗം തുല്യത പഠിതാവ് കൂടി ആയ സുജീർ എന്നിവർ സംസാരിച്ചു

ckmnews