25 April 2024 Thursday

വനിത ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം അതിഥിയിൽ നടന്ന സംഗമം ശ്രദ്ധേയമായി

ckmnews



ചങ്ങരംകുളം:വനിത ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം അതിഥിയിൽ നടന്ന സംഗമം ശ്രദ്ധേയമായി.ചങ്ങരംകുളം ഹൈവേയിൽ പ്രവർത്തിക്കുന്ന അതിഥിയിലെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.അതിഥിയിലെ ഡോക്ടർ മാരും ജീവനക്കാരും പരിപാടിക്ക് നേതൃത്വം നൽകി.കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി