19 April 2024 Friday

എഴുത്ത് ജീവിതത്തിന്റെ അമ്പതാം വാർഷികം പൂർത്തിയാക്കിയ ആലങ്കോട് ലീലാകൃഷ്ണന് സ്നേഹാദരം നൽകി

ckmnews

എഴുത്ത് ജീവിതത്തിന്റെ അമ്പതാം വാർഷികം പൂർത്തിയാക്കിയ ആലങ്കോട് ലീലാകൃഷ്ണന്  സ്നേഹാദരം നൽകി


ചങ്ങരംകുളം:എഴുത്തുജീവിതത്തിൻറെ അമ്പതാം വർഷം പൂർത്തിയാക്കിയ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് ചങ്ങരംകുളം പൗരാവലി സ്നേഹാദരം നൽകി.ചങ്ങരംകുളം ഗ്യാലക്സി കൺ വെഷൻ സെൻററിൽ  പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.പി. നന്ദകുമാർ എം. എൽ. എ, മുഖ്യാതിഥിയായി. ഖദീജ മുംതാസ്, പി.സുരേന്ദ്രൻ,മണമ്പൂർ രാജൻ ബാബു,എന്നിവർ പങ്കെടുത്തു സംസാരിച്ചു ചങ്ങരംകുളം ഹൈവേയിൽ നിന്നാരംഭിച്ച ഘോഷയാത്രയോടെ ലീലാകൃഷ്ണനെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു.പ്രദേശത്തെ ക്ലബ്ബുകൾ,വായനശാലകൾസന്നദ്ധസംഘടനകൾ,സഹപാഠി ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.