20 April 2024 Saturday

വനിതാ ദിനത്തിൽ 21 തൊഴിലുറപ്പ് അമ്മമ്മാരെ സ്നേഹാദരം നൽകി ആദരിച്ചു

ckmnews

വനിതാ ദിനത്തിൽ 21 തൊഴിലുറപ്പ് അമ്മമ്മാരെ സ്നേഹാദരം നൽകി ആദരിച്ചു


ചങ്ങരംകുളം:വനിതാ ദിനത്തിൽ 21 തൊഴിലുറപ്പ് അമ്മമ്മാരെ ഡിവൈഎഫ്ഐ കാഞ്ഞിയൂർ യൂണിറ്റ് സ്നേഹാദരം നൽകി ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ഷെഫീഖ് സ്വാഗതം പറഞ്ഞ പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ആധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ സൈഫുദീൻ പരിപാടി ഉൽഘാടനം നിർവഹിച്ചു.വനിതാ മെമ്പർ മാരായ പ്രിൻഷാ, റഷീന ബ്രാഞ്ച് സെക്രട്ടറി ശിവാദസൻ പട്ടേരി, വിവി ഇബ്രാഹീം എന്നിവർ  ആശംസകൾ അറിയിച്ചു സംസാരിച്ചു. ഭാരവാഹികൾ ആയ ബിലാൽ സിഎസ്, ഷെഫീഖ് ജോഷി ,സതീശൻ, നാസർ പള്ളത്ത്,അജ്സൽ വിവി,സുഹൈൽ വിവി തുടങ്ങിയവർ നേതൃത്വം നൽകി