23 April 2024 Tuesday

കേച്ചേരിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടി പരിക്കേൽപിച്ചു:തടയാൻ ശ്രമിച്ച കുടുംബാംഗങ്ങൾക്കും പരിക്ക്

ckmnews

കേച്ചേരിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടി പരിക്കേൽപിച്ചു:തടയാൻ ശ്രമിച്ച കുടുംബാംഗങ്ങൾക്കും പരിക്ക്


കുന്നംകുളം:കേച്ചേരിയിൽ 19 വയസുകാരനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച പിതാവിനും സഹോദരങ്ങൾക്കും പരിക്കേറ്റു.കേച്ചേരി മണലി സ്വദേശികളായ തെങ്ങിൽ ഹനീഫ (56), മക്കളായ മുത്തലിബ് (19), ഫരീദ (18), നൗഫിയ (25), ഭർത്താവ് റംഷീദ് എന്നിവർക്കാണ് പരിക്ക്.ചൊവ്വാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്.പണമിടപാടുമായുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സംശയം.ദിവസങ്ങൾക്ക് മുൻപ് കേച്ചേരിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിൻ്റെ നടുക്കം മാറും മുൻപ് വീണ്ടും ആക്രമണം ഉണ്ടായത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി.