19 April 2024 Friday

കെ റയിൽ വിരുദ്ധ ജനകീയ സമരത്തിന് ചങ്ങരംകുളത്ത് സ്വീകരണം നൽകി

ckmnews



ചങ്ങരംകുളം: കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നടത്തുന്ന സംസ്ഥാന സമര ജാഥയുടെ മലപ്പുറം ജില്ലാ സമാപന സമ്മേളനം യു ഡി എഫ് ജില്ലാ കൺവീനർ അഷ്‌റഫ്‌ കോക്കൂർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ആലങ്കോട് പഞ്ചായത്ത് ചെയർമാൻ പി പി യൂസഫലി അധ്യക്ഷത വഹിച്ചു.വിനാശകരമായ കെയറിൽ വേണ്ട കേരളം വേണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്മാർച്ച് 1 ന് കാസർകോട്ട് നിന്നാരംഭിച്ച ജാഥ മാർച്ച് 24ന് തിരുവനന്തപുരത്ത് സമാപിക്കും.മലപ്പുറം ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളുടെ കടന്നുപോകുന്ന സിൽവർ ലൈൻ പൊന്നാനി മണ്ഡലത്തിലെ  ആലംകോട് പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്.

ജാഥ ക്യാപ്റ്റൻ എം പി ബാബുരാജ്, വൈസ് ക്യാപ്റ്റൻ എസ്. രാജീവൻ, പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ്‌ വട്ടത്തൂർ,ജില്ലാ കൺവീനർ പ്രഭാഷ്, 

യുഡിഎഫ് പഞ്ചായത്ത്‌ കൺവീനർ പി ടി കാദർ, പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഹമ്മദുണ്ണി കാളാച്ചാൽ, വെൽഫെയർ പാർട്ടി പ്രതിനിധി മുഹമ്മദ്‌ അബ്ദുറഹ്മാൻ പ്രസംഗിച്ചു.