19 April 2024 Friday

കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയെ തടസ്സപ്പെടുത്തിയത് ഇടതുക്ഷം: വി ടി ബൽറാം

ckmnews


എടപ്പാൾ: കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയെ തടസ്സപ്പെടുത്തിയത് ഇടതുപക്ഷമാണെന്നും ഇപ്പോൾ വിദേശ സർവ്വകലാശാലകളെ സ്വാഗതം ചെയ്യുന്ന സി പി ഐ എം മുൻ കാലങ്ങളിൽ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കെതിരെ നടത്തിയ അനാവശ്യസമരങ്ങൾ തെറ്റായിപ്പോയി എന്ന് ഏറ്റുപറയാൻ തയ്യാറാകണമെന്നും

വി ടി ബൽറാം. എടപ്പാൾ മണ്ഡലത്തിലെ കോൺഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ രൂപീകരണത്തിന് എംഎൽഎ പടിയിൽ

 തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ സംഘപരിവാർ വിരുദ്ധതയ്ക്ക് നേതൃത്വം നൽകാൻ കോൺഗ്രസിനു മാത്രമെ കഴിയൂ. ഇന്ത്യൻ ജനതയുടെ മനസ്സിൽ വെറുപ്പും വിദ്വേഷവും മാത്രം സൃഷ്ടിക്കാനെ നരേന്ദ്രമോദിയുടെ ഭരണത്തിന് സാധിക്കുന്നുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എസ് സുധീർ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം എ എം രോഹിത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി രവീന്ദ്രൻ, കേണൽ വിജയൻ, മണ്ഡലം സെക്രട്ടറിമാരായ സിന്ദൂരം സുബ്രമണ്യൻ, പ്രദീപ് തട്ടാൻ പടി, ബാവ കണ്ണയിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ പി അച്ചുതൻ, കെ പി സിന്ധു, കെ എസ് യു മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് യാസിൻ, വാർഡ് പ്രസിഡണ്ട് പി കെ സതീശൻ, ശ്രീജിത്ത് കോരൻ, മിനിമോൾ കെ പി എന്നിവർ പ്രസംഗിച്ചു.

എം എൽ എപടി സി യു സി പ്രസിഡണ്ടായി പാണം പറമ്പിൽ ആനന്ദനെയും ജനറൽ സെക്രട്ടറിയായി  ഷീജയെയും, ട്രഷററായി പി കെ സുധാകരനെയും യോഗം തിരഞ്ഞെടുത്തു.