24 April 2024 Wednesday

നിർമാണ പ്രവൃത്തി തുടങ്ങി:കുണ്ടയാർ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

ckmnews



എടപ്പാൾ: കുണ്ടയാർ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.എടപ്പാൾ തവനൂർ റോഡിൽ കുണ്ടയാർ പാലം പൊളിച്ച് പുതുക്കി പണിയുന്ന പ്രവൃത്തികൾ ആരംഭിച്ചതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന്

നിയന്ത്രണമേർപ്പെടുത്തി. പ്രവൃത്തി തീരുന്നതുവരെ പൂർണ്ണമായി നിരോധനം ഉണ്ടായിരിക്കുന്നതാണന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. എടപ്പാൾ ഭാഗത്തു നിന്നും അയിലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പറ മ്പ് വഴി തിരിഞ്ഞു പാറപ്പുറം റോഡ് വഴി അയിങ്കലം ഭാഗത്തേക്ക് പ്രവേശി ക്കാവുന്നതാണ്.