25 March 2023 Saturday

ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ckmnews

കോട്ടയം ഈരാറ്റുപേട്ടയില്‍ ഗേറ്റ് തലയില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം. തിരുനക്കര പുത്തന്‍പള്ളി മുന്‍ ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി ആണ് മരിച്ചത്.കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകനാണ്.വീടിന് മുന്നിലെ ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ, ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ ദിവസമാണ് കുടുംബം ദുബായില്‍ നിന്നും നാട്ടിലെത്തിയത്.