28 March 2024 Thursday

നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉമ്മു ടീച്ചറെ ആദരിച്ചു.

ckmnews

ചങ്ങരംകുളം:നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന്‌ ലോക  വനിത ദിനത്തിൽ  നന്നംമുക്ക്  സൗത്ത് എഎംഎൽപി സ്കൂളിലെ  അറബിക്ക്  ടീച്ചറായിരുന്ന

ഉമ്മു  ടീച്ചറെ അവരുടെ  വീട്ടിൽ  പോയി  ക്ലബ്ബ്  പ്രവർത്തകർ  ആദരിച്ചു.ക്ലബ്ബിന്റെ മുഖ്യ  രക്ഷാധികാരി  മുഹമ്മദാലിയുടെ അധ്യക്ഷതയിൽ നടന്ന  പരിപാടി ക്ലബ്ബ്  പ്രസിഡന്റ്‌  സ്വാഗതം പറഞ്ഞു.പ്രവാസി  പ്രധിനിധി ഫസൽ ടി ആശംസകൾ നേർന്ന് സംസാരിച്ചു.മുഹമ്മദലി സിദ്ധിക്ക് എന്നിവർ ചേർന്ന് ടീച്ചറെ പൊന്നാട  അണിയിച്ചു.സിൽവർ സ്റ്റാർ  പ്രവാസി  പ്രധിനിധികളായ ഫസൽ  മുനീബ്  എന്നിവർ  ക്ലബ്ബിന്റെ  സ്നേഹോപഹാരം  ടീച്ചർക്ക്  സമ്മാനിച്ചു.റിഷാദ് കെഎസ് നന്ദി പറഞ്ഞു