16 April 2024 Tuesday

റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച ചങ്ങരംകുളം സ്വദേശിയായ രണ്ട് വയസുകാരിയെ അഭിനന്ദിച്ചു

ckmnews

ചങ്ങരംകുളം:വിവിധ വസ്തുക്കൾ, പ്രമുഖ വ്യക്തികൾ, കമ്പനി ലോഗോകൾ, വാഹനങ്ങൾ, കാർട്ടൂണ് കഥാപാത്രങ്ങൾ,  പൂക്കൾ, പഴങ്ങൾ, പക്ഷികൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചറിഞ്ഞു കൊണ്ട് ഇൻന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നാടിന്റെ അഭിമാനം ആയി മാറിയ ചങ്ങരംകുളം ടിപ്പു നഗർ സ്വദേശി ആയ ആയിഷ ഇശൽ എന്ന 2 വയസ്സുകാരി കൊച്ചു മിടുക്കിയെ മലപ്പുറം ജില്ലാ കോണ്ഗ്രസ് കമ്മറ്റി അധ്യക്ഷൻ അഡ്വ. വി എസ് ജോയ് നേരിട്ട് വീട്ടിൽ എത്തി അഭിനന്ദിച്ചു.നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി പുറത്താട്ട് അഷ്‌റഫിന്റെ മകനും മെക്കാനിക്കൽ എൻജിനീയറുമായ അഷ്കരിന്റെയും ഭാര്യ ആയുർവേദ ഡോക്ടർ ആയ ഷഹലയുടെയും മകൾ ആണ് ഈ അദ്‌ഭുത ബാലിക.കുട്ടിയെയും കുടുംബത്തെയും നേരിൽ കണ്ട് അനുമോദനം അറിയിക്കാനാണ് ജോയ് എത്തിയത് .നന്നംമുക്ക് മണ്ഡലം കോണ്ഗ്രെസ് കമ്മറ്റി ഒരുക്കിയ ഉപഹാരം അദ്ദേഹം ആയിഷ ഇശലിന് സമർപ്പിച്ചു. നന്നംമ്മുക്ക് മണ്ഡലം പ്രസിഡന്റ് നാഹിർ ആലുങ്ങൾ,കെപിസിസി അംഗം എ എം രോഹിത്, സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് പ്രണവം, നന്നമ്മുക്ക് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി മുഹമ്മദ് നവാസ്‌,മണ്‌ഡലം ജന. സെക്രട്ടറി ജലാൽ നന്നമ്മുക്ക്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ നിതിൻ ഭാസ്‌കർ, കെഎസ്‌യു മണ്ഡലം പ്രസിഡന്റ് റിജാസ് തുടങ്ങിയവർ സംബന്ധിച്ചു.