20 April 2024 Saturday

കെ റയിൽ വേണ്ട കേരളം മതി:സംസ്ഥാന തല സമരജാഥ ഇന്ന് ചങ്ങരംകുളത്ത് എത്തും

ckmnews

കെ റയിൽ വേണ്ട കേരളം മതി:സംസ്ഥാന തല സമരജാഥ ഇന്ന് ചങ്ങരംകുളത്ത് എത്തും


ചങ്ങരംകുളം:കെ റയിൽ വിരുദ്ധ സമര സ്ഥിതിയുടെ ചെയർമാൻ  എസ് രാജീവൻ നയിക്കുന്ന സംസ്ഥാന തല സമരജാഥ ഇന്ന് വൈകിട്ട് ( ചൊവ്വ ) അഞ്ച്  മണിക്ക് ചങ്ങരംകുളത്ത് എത്തിച്ചേരും.സമര ജാഥയുടെ മലപ്പുറം ജില്ലയിലെ സമാപനമായ ചങ്ങരംകുളത്ത് അലംങ്കോട് പഞ്ചായത്ത്‌ യുഡിഎഫ് കമ്മിറ്റി സ്വീകരണം നൽകും. ഇടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം നിർവഹിക്കും.അഷ്റഫ് കോക്കൂർ , റിയാസ് പഴഞ്ഞി ,ഷാനവാസ് വട്ടത്തൂർ , അടാട്ട് വാസുദേവൻ , പ്രഭാഷ് , ഡോക്ടർ അലീന തുടങ്ങിയവർ സംസാരിക്കും