20 April 2024 Saturday

പ്രതിഷേധം ഫലം കണ്ടു. പിടാവനൂർ മാക്കാലിയിൽ വഴിവിളക്കുകൾ പ്രകാശിപ്പിച്ചു.

ckmnews

പ്രതിഷേധം ഫലം കണ്ടു. പിടാവനൂർ മാക്കാലിയിൽ വഴിവിളക്കുകൾ പ്രകാശിപ്പിച്ചു.


ചങ്ങരംകുളം: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മൂക്കുതല പിടാവനൂർ മാക്കലിയിലെ വഴി വിളക്കുകൾ തെളിഞ്ഞു.ഏറെ നാൾ വഴി വിളക്കുകൾ പ്രവർത്തിക്കാത്തത് മൂലം കഴിഞ്ഞ ദിവസം കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതീക്ഷിച്ചത് ഏറെ ചർച്ചകൾക്ക് വഴി വെക്കുകയും വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു നടപടി.