18 April 2024 Thursday

ഹൈദരലി തങ്ങൾ മതേതരത്വവും മനുഷ്യ സ്നേഹവും വളർത്തുന്നതിനു നേതൃത്വം നൽകി:ഇർഷാദ് അനുസ്മരണം

ckmnews



ചങ്ങരംകുളം : മതേതരത്വം ഉയർത്തിപ്പിടിക്കുന്നതിലും മനുഷ്യ സ്നേഹം വളർത്തുന്നതിലും കേരളത്തെ മുന്നിൽ നിന്നു നയിച്ചുവരികയായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് പന്താവൂർ ഇർശാദിൽ നടന്ന അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു.പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു. കേരള ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു. എ അഹമദ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. വാരിയത്ത് മുഹമ്മദലി , എം കെ ഹസൻ നെല്ലിശേരി , പി പി നൗഫൽ സഅദി , പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി , കെ പി എം ബശീർ സഖാഫി . ഉമർ സഖാഫി പ്രസംഗിച്ചു