29 March 2024 Friday

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ യാക്കോബായ സുറിയാനി സഭ അനുശോചിച്ചു

ckmnews



ചങ്ങരംകുളം:മുസ്ലീംലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വേർപാടിൽ യാക്കോബായ സുറിയാനി സഭ അനുശോചനം രേഖപ്പെടുത്തി.ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ,   മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് എന്നിവർ അനുശോചിച്ചു.ആത്മീയ രാഷ്ട്രീയ നേതൃത്വത്തിനുമപ്പുറം  ജീവകാരുണ്യ പ്രവർത്തനങ്ങളിലും വ്യക്തിമുദ പതിപ്പിച്ചു. മതസാഹോദര്യത്തിന്റെ കാവലാളായി അദ്ദേഹം നിലകൊണ്ടു. മോർ ഗ്രീഗോറിയോസ് അനുശോച്ചിച്ചു.യാക്കോബായ സഭ ശ്രേഷ്ഠ ബാവക്കുവേണ്ടി  കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത പാണക്കാടുള്ള കൊടപ്പനക്കുന്ന് തറവാട്ടിലെത്തി യാക്കോബായ സുറിയാനി സഭയുടെ അനുശോചനം അറിയിച്ചു.രാഷ്ടീയ - സാമൂഹ്യ പ്രവർത്തനങ്ങൾക്കപ്പുറം  മതസൗഹാർദ്ദം നിലനിർത്തുവാൻ അക്ഷീണം പരിശ്രമിച്ച നേതാവിനെയാന്ന്  ഹൈദരലാലി ശിഹാബ് തങ്ങളുടെ വേർപാടിലൂടെ കേരളത്തിലെ പൊതു സമൂഹത്തിന് നഷ്ടമായതെന്ന് ഐറിയോനിയോസ്  മെത്രാപ്പോലീത്ത പറഞ്ഞു.കോഴിക്കോട് ഭദ്രാസന സെക്രട്ടറി ഫാ .സ്കറിയ ഈന്തലാംകുഴിയിൽ, സഭാമാനേജിങ് കമ്മറ്റി അംഗം കെ എം പൗലോസ് കളപ്പാട്ട് എന്നിവർ സന്നിഹിതരായി.