18 April 2024 Thursday

അടക്കാ മാർക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാൻ പഞ്ചായത്ത് നിർദ്ദേശം നൽകി, മാര്‍ക്കറ്റുകള്‍ അടച്ചത് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചടിയായി

ckmnews


ചങ്ങരംകുളം:കർഷർക്ക് ആശ്വാസമായി അടക്കയുടെ വില വർദ്ധിച്ചെങ്കിലും മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ നിര്‍ദേശം വന്നതോടെ കര്‍ഷകരും വ്യാപാരികളും പ്രതിസന്ധിയിലായി.പല സ്ഥലത്തും മാർക്കറ്റുകൾ  പ്രവർത്തിക്കാത്തതാണ് അടക്ക വിപണിയെ പ്രതിസന്ധിയിലാക്കിയത്.അഞ്ച് വർഷത്തിനിടെയാണ് അടക്ക കിലോ 337 രൂപയായത്.ഇത്രയധികം വില  കൂടുന്നതും ഇത് ആദ്യമാണ്.മുമ്പ് ഒരു തവണ മൂന്നൂറ് രൂപയുടെ അടുത്തെത്തിയിരുന്നു.കേരളത്തിലെ കവുങ്ങ് കർഷകർക്ക് വില ലഭിക്കാത്തതിനാൽ പലരും കവുങ്ങ് വെട്ടിമാറ്റി മറ്റു പല കൃഷിയിലേക്ക് മാറിയിരുന്നു.ഇൻഡൊനീഷ്യ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അടയക്ക കഴിഞ്ഞ കാലങ്ങളിൽ സുലഭമായി എത്തിയിരുന്നത് വിലയിടവിന് കാരണമായി.കോവിഡിൻ്റെ പശ്ചാതലത്തിൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി നിലച്ചതും. കർഷകർ കൃഷിയിൽ നിന്ന് മാറിയതും വിപണിയിൽ വില കൂടുവാൻ കാരണമായി.അതേ സമയം വില കൂടിയ സമയം ആയിട്ടും പ്രധാന അടക്കാ വിപണനകേന്ദ്രമായ പഴഞ്ഞി ,ചങ്ങരംകുളം മാർക്കറ്റുകൾ കണ്ടയ്മെൻറ് സോണിൽ ഉൾപ്പെട്ടതാണ് കർഷകർക്ക് തിരിച്ചടിയായത്.കഴിഞ്ഞ ദിവസം  ചാലിശ്ശേരിയിൽ അടക്കാ വിൽപന നടത്തുവാൻ രണ്ട് മാർക്കറ്റുകളിൽ നിന്നും കൂടുതൽ  ആളുകൾ എത്തിയിരുന്നു.എഴുപത്  ടണോളം അടക്കാ വിൽപനക്ക്  എത്തി.ചാലിശ്ശേരി സ്വദേശിക്ക് എറണാകുളത്ത് കോവിഡായതിൻ്റെ പശ്ചാതലത്തിൽ നിയന്ത്രണത്തിൻ്റെ ഭാഗമായി ചാലിശ്ശേരി അങ്ങാടിയിലെ അടയ്ക്കാ മാർക്കറ്റുകൾ കൂടി  ഒരാഴ്ച നിറുത്തി വെക്കുവാൻ പഞ്ചായത്ത് നോട്ടീസ് നൽകിയത് വീണ്ടും തിരിച്ചടിയായി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് ബുധനാഴ്ച പോലീസ് -ആരോഗ്യവകുപ്പ് ഉദ്ധ്യോഗസ്ഥര്‍  വാഹനത്തിൽ മൈക്ക് കെട്ടി അനൗൺസ്മെൻ്റും നടത്തി.