19 April 2024 Friday

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ എടപ്പാൾ ഏരിയ സമ്മേളനം സംഘടിപ്പിച്ചു

ckmnews

ആൾ കേരള ടൈലേഴ്സ്

അസോസിയേഷൻ എടപ്പാൾ ഏരിയ സമ്മേളനം സംഘടിപ്പിച്ചു 


എടപ്പാൾ:എംപി,എംഎഎ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് ഇരട്ട പെൻഷൻ നിലനിൽക്കുന്ന സംസ്ഥാനത്ത്,തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ ചേർന്ന് അംശാദായം അടച്ച്

60 വയസ് പൂർത്തിയാകുന്ന വിധവകൾക്കും

വികലാoഗർക്കും ഇരട്ട പെൻഷന്റെ പേര് പറഞ്ഞ് ഒന്ന് നിഷേധിക്കുന്ന നടപടി സർക്കാർ തിരുത്തണമെന്ന്  ആൾ കേരള ടൈലേഴ്സ്

അസോസിയേഷൻ എടപ്പാൾ ഏരിയ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും,

തയ്യൽ തൊഴിലാളി ക്ഷേമനിധിയിലെ പ്രസവ ധനസഹായം വർഷങ്ങളുടെ കാലതാമസം ഒഴിവാക്കി യഥാസമയം വിതരണം ചെയ്യണമെന്നും ,ക്ഷേമനിധി അംശാദായം

വർദ്ധിപ്പിച്ച ശേഷം  റിട്ടേർഡ് മെൻറ് തുക

വെട്ടിക്കുറക്കുകയും ചെയ്ത നടപടി സർക്കാർ തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.എടപ്പാൾ പട്ടണത്തിൽ കാൽനട യാത്രക്കാർക്ക് സൗകര്യം ഒരുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എടപ്പാൾ വ്യാപാര ഭവനിൽ നടന്ന സമ്മേളനം ഏരിയ പ്രസിഡൻ്റ് എം വി നാസറിൻ്റെ അധ്യക്ഷതയിൽ ജില്ല സെക്രട്ടറി പിഡി സണ്ണി   ഉദ്ഘാടനം ചെയ്തു.ജില്ല ജോയിൻ സെക്രട്ടറി കെപി രാജൻ  സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി കെകെ കമ്മുണ്ണി   പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല കമ്മറ്റി അംഗം സിവി ചന്ദ്രിക ആശംസാ പ്രസംഗം നടത്തി.എംവി നാസർ   പ്രസിഡൻറായും കെകെ കമ്മുണ്ണി സെക്രട്ടറിയായും സിവി ബിന്ദു ട്രഷററായും പുതിയ ഏരിയ കമ്മറ്റി തിരഞ്ഞെടുത്തു. യൂണിറ്റ് സെക്രട്ടറിമാരായ

ലൈല കാലടി,മോഹൻദാസ് വട്ടംകുളം,റീന തവനൂർ, രാജി ആലംകോട്, പത്മജ നന്നംമുക്ക്, എന്നിവർ പങ്കെടുത്തു' എടപ്പാൾ യൂണിറ്റ് പ്രസിഡൻ്റ് പ്രീത് സ്വാഗതവും യൂണിറ്റ് ട്രഷറർ ഫൈസൽ നന്ദിയും പറഞ്ഞു