29 March 2024 Friday

കണ്ണൻ നായർ ദിന പുരസ്ക്കാരം വി സെയ്ത് ഏറ്റുവാങ്ങി

ckmnews

കണ്ണൻ നായർ ദിന പുരസ്ക്കാരം വി സെയ്ത് ഏറ്റുവാങ്ങി


മാധ്യമ രംഗത്ത് വിവിധ അവാർഡുകൾ നേടിയ ദേശാഭിമാനി മലപ്പുറം എഡിഷനിലെ എടപ്പാൾ ഏരിയ ലേഖകൻ  വി സെയ്തിനെ കണ്ണൻ നായർ ദിന പുരസ്ക്കാരം നൽകി ആദരിച്ചു.എറണാകുളം കണ്ണൻ നായർ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസിൽ നിന്ന്  'പുരസ്കാരവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. ഇതിനു മുമ്പ് 2020 തിലും കണ്ണൻ നായർ ദിന പുരസ്കാരം നൽകി ആദരിച്ചിരുന്നു. മാധ്യമ രംഗത്ത് ഇതിനകം 15 ഓളം അവാർഡുകൾ നേടിയിട്ടുണ്ട്.