25 April 2024 Thursday

എടപ്പാൾ എം.വി.ആർ ഫാർമ കെയർ ഉദ്ഘാടനം ചെയ്തു

ckmnews

എടപ്പാൾ എം.വി.ആർ ഫാർമ കെയർ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:കാൻസർ ചികിത്സക്കുൾപ്പടെയുള്ള മരുന്നുകൾ ന്യായമായ ശരിവിലയിൽ രോഗികളിലേക്ക് എത്തിക്കുന്ന എം.വി.ആർ ഫാർമ കെയറിന്റെ എടപ്പാൾ ശാഖ ഡോ: കെ.ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സാധാരണ മരുന്നുകൾക്കു പുറമെ  ക്യാൻസർ  സംബന്ധമായ അപൂർവ്വ മരുന്നുകളും മിതമായ നിരക്കിൽ ലഭ്യമാകുന്ന ജില്ലയിലെ ആദ്യ സംരഭമാണിതെന്നും എടപ്പാളിൽ സ്ഥാപനം ആരംഭിക്കാൻ സുമനസ് കാട്ടിയ എം വി ആർ ക്യാൻസർ സെന്റർ ചെയർമാൻ സി.എൻ  വിജയകൃഷണനെ എം.എൽ എ അഭിനന്ദിച്ചു.കാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ അധ്യക്ഷനായി. ഗ്രാന്റ് ദുബായ് മാൾ മാനേജിങ് ഡയറക്ടർ അഷ്റഫ് കുറിഞ്ഞിലായിലിന് ആദ്യ വിൽപ്പന കൈമാറി. മാസ് കെയർ സ്കീമിന്റെ ആദ്യ അംഗത്വ സർട്ടിഫിക്കറ്റ്ഡോകെ.ടി ജലീൽ എം.എൽ.എയിൽ നിന്നും ഗ്രാൻഡ് ദുബായ് മാൾ ഡയറക്ടർ നമ്പ്യാരുവളപ്പിൽ ഉമ്മർ ഏറ്റുവാങ്ങി.എം.വി.ആർ ക്യാൻസർ സെന്റർ ഡയറക്ടർ ഷെവലിയാർ സി.ഇ. ചാക്കുണ്ണി  , ഫാർമ ഓപറേഷൻ ഹെഡ് രാഹുൽ ബാലചന്ദ്രൻ  , പഞ്ചായത്തംഗം റാബിയ എന്നിവർ സംസാരിച്ചു.