25 April 2024 Thursday

പൊന്നാനി താലുക്കിൽ സ്വകര്യ ആശുപത്രിക്കെതിരെ കേസ്

ckmnews



പൊന്നാനി : ട്രിപ്പിൾ ലോക്ഡൗൺ  നിലവിലുള്ള പൊന്നാനിയില്‍ പൊലീസ് കർശന ജാഗ്രത പുലർത്തിവരികയാണ്. ഉത്തരമേഖല ഐജി അശോക് യാദവ് പൊന്നാനിയിൽ പൊലീസിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി വരുന്നു. പച്ചക്കറി കടകൾ ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകൾക്കു വീതം മാത്രമാണ് താലൂക്കിലെ ഓരോ പഞ്ചായത്തിലും പ്രവർത്തിക്കാൻ അനുവാദമുള്ളത്.


ഈ കടകളുടെ  മൊബൈൽ നമ്പർ പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധന സാമഗ്രികൾ ആവശ്യമുള്ളവർ ഈ നമ്പരുകളിൽ ബന്ധപ്പെട്ട് ഓർഡർ നൽകണം. ഒരു വാർഡിൽ രണ്ട്  പേരെന്ന കണക്കിൽ ജില്ലാ കലക്ടർ പാസ് നൽകിയ വൊളന്റിയർമാർ, കടകളിൽനിന്ന് സാധന സാമഗ്രികൾ വീട്ടിലെത്തിച്ചു നൽകും. സാമൂഹിക അകലം പാലിക്കാത്തതിന് പൊന്നാനി താലൂക്കിൽ 16 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.


ആരോഗ്യ  വകുപ്പിന്റെ നിര്‍ദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാർജ് ചെയ്തതിനു പൊന്നാനി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് എടുത്തു.സാമൂഹിക അകലം പാലിക്കാത്തതിനാൽ പൊന്നാനി താലൂക്കിൽ പതിനറു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണം വ്യാപിക്കുന്ന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ പ്രവർത്തനം സജീവമാക്കാൻ നിർദേശിച്ചു. ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ നാട്ടിലേക്ക് പോകുമ്പോൾ വാർഡ് തല സമിതികളെ അറിയിക്കണം. മാസ്ക് ധരിക്കാത്ത 5373 സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ക്വാറന്റീൻ ലംഘിച്ച 15 പേർക്കെതിരെ കേസെടുത്തു.