23 April 2024 Tuesday

“ആലങ്കോട് ലീലാകൃഷ്ണൻറെ കാവ്യജീവിതം” പരിപാടി ഇന്ന് നടക്കും

ckmnews

“ആലങ്കോട് ലീലാകൃഷ്ണൻറെ കാവ്യജീവിതം” പരിപാടി ഇന്ന് നടക്കും


ചങ്ങരംകുളം:എഴുത്തുജീവിതത്തിൻറെ അമ്പതാം വർഷം പൂർത്തിയാക്കിയ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് ചങ്ങരംകുളം പൗരാവലി നൽകുന്ന  സ്നേഹാദരത്തിൻറെ അനുബന്ധ പരിപാടിയായി ലീലാകൃഷ്ണൻറെ കാവ്യജീവിതം ആസ്പദമാക്കി സംഘടിപ്പിക്കുന്ന കാവ്യാലാപനമൽസരവും പ്രഭാഷണവും കവിയരങ്ങും ഇന്ന്( ഞായറാഴ്ച) 2 മണി മുതൽ ചങ്ങരംകുളം കാണി ഫിലിം ഹാളിൽ നടക്കും. കെ. സി. നാരായണൻ പ്രഭാഷണം നിർവ്വഹിക്കും.കവിയരങ്ങ് പി. പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.